യഥാർഥ വില്ലാളിവീരൻ | കുട്ടിക്കഥകൾ | Podcast

യഥാർഥ വില്ലാളിവീരൻ | കുട്ടിക്കഥകൾ | Podcast

Author: Mathrubhumi January 23, 2026 Duration: 4:07
ബാലു എന്ന വില്ലാളി അമ്പയത്തിൽ അതിവിദഗ്ധന ആണ്. ബാലു കുട്ടിക്കാലം മുതൽ അമ്പയത്തിൽ പരിശീലനം തുടങ്ങിയ ബാലു ഇന്ന് അറിയപ്പെടുന്ന വില്ലാളി വീരനാണ്. നാടുനീള പ്രദർശനങ്ങൾ വെച്ച് ബാലു തന്റെ കഴിവ് കാണിക്കാറുണ്ട്. ദൂരെ വെച്ച വട്ടത്തിലുള്ള ലക്ഷ്യത്തിൽ അമ്പു കൊള്ളിക്കുക മാത്രമല്ല ലക്ഷ്യത്തിൽ തറച്ചുവെച്ചിരിക്കുന്ന അമ്പിന്റെ നടുവിലൂടെ മറ്റൊരു അമ്പ് പായിച്ച് അത് രണ്ടായി പിളർത്തുന്ന വിദ്യ വരെ കാണിക്കാറുണ്ട്. അങ്ങനെ അമ്പയത്ത് വിദ്യയിൽ ബാലുവിനെ തോൽപ്പിക്കാൻ ആ നാട്ടിലോ അയൽനാട്ടിലോ ആരുമില്ലാതായി. കഥ: സന്തോഷ് വള്ളിക്കോട്. അവതരണം: ഷൈന രഞ്ജിത്ത്.

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 100

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
സ്വപ്നത്തിന്റെ പൊരുള്‍ | കുട്ടിക്കഥകള്‍ | Podcast [not-audio_url] [/not-audio_url]

Duration: 2:31
ഒരിക്കല്‍ വിദേഹ രാജ്യത്തെ ധനപാലന്‍ രാജാവ് ഒരു സ്വപ്നം കണ്ടു. അദ്ദേഹത്തിന്റെ പല്ലെല്ലാം കൊഴിഞ്ഞു പോകുന്നതായിട്ടായിരുന്നു സ്വപ്നം. പിറ്റേന്ന് തന്നെ രാജ്യസഭ വിളിച്ചുകൂട്ടി താന്‍ കണ്ട സ്വപ്‌നത്തെപ്പറ്റി അദ്ദേഹം പറഞ്ഞു..... ക…
തെറ്റും ശരിയും പഠിക്കാന്‍ | കുട്ടിക്കഥകള്‍ | Podcast [not-audio_url] [/not-audio_url]

Duration: 2:29
കൗശാംബിയില്‍ പണ്ട് ജ്ഞാനദത്തന്‍ എന്നൊരു ഗുരു ഉണ്ടായിരുന്നു. ഗുരുകുല സമ്പ്രദായത്തില്‍ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ധാരാളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ജ്ഞാനദത്തന്റെ ശിക്ഷണത്തില്‍ അവിടെ നിന്ന് പഠിച്ചിറങ്ങിയ കുട്ടികള്‍ മിടുക്…
കണ്ണാടി മുറി | കുട്ടിക്കഥകള്‍ | Podcast [not-audio_url] [/not-audio_url]

Duration: 3:06
നഗരത്തിലെ പ്രമുഖബിസിനസുകാരനാണ് നരേന്ദ്രന്‍. ഭാര്യയും മക്കളുമുള്ള നരേന്ദ്രന്റെ കീഴില്‍ കുറെ പേര്‍ ജോലി ചെയ്യുന്നുണ്ട്. ബിസിനസില്‍ നിന്ന് ധാരാളം പണം ലഭിക്കുന്നുണ്ടെങ്കിലും നരേന്ദ്രന്‍ നിരാശനാണ്. ഒരിക്കല്‍ അദ്ദേഹം ഒരു സ്വാമ…
പാർക്കിലെ മാർബിൾ പ്രതിമ | കുട്ടിക്കഥകൾ | Podcast [not-audio_url] [/not-audio_url]

Duration: 2:27
പാര്‍ക്കിലെ മാര്‍ബിള്‍ പ്രതിമ | കുട്ടിക്കഥകള്‍ | Podcastഒരു പാര്‍ക്കില്‍ മനോഹരമായ ഒരു മാര്‍ബിള്‍ പ്രതിമ ഉണ്ടായിരുന്നു സുന്ദരനായ ഒരു കുട്ടിയുടെ പ്രതിമ. പാര്‍ക്കില്‍ വരുന്നവര്‍ പ്രതിമയുടെ അടുത്തുനിന്ന് മൊബൈലില്‍ സെല്‍ഫി എട…
രാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcast [not-audio_url] [/not-audio_url]

Duration: 3:50
ഒറ്റക്ക് താമസിക്കുന്ന രാമുവിന് തത്തകളെ വളർത്തണമെന്ന് വലിയ ആഗ്രഹം തോന്നി. അതിനായി അയാൾ രണ്ട് തത്തമുട്ട വാങ്ങി വിരിയിക്കാൻ വെച്ചു. വൈകാതെ മുട്ടകൾ വിരിഞ്ഞ് രണ്ട് കുഞ്ഞു തത്തകൾ പുറത്തുവന്നു. രാമു തത്തകളെ പൊന്നുപോലെ വളർത്തി അ…
യഥാർത്ഥ നന്മ | കുട്ടിക്കഥകൾ | Podcast [not-audio_url] [/not-audio_url]

Duration: 2:35
വങ്കദേശത്തെ ജയസിംഹ മഹാരാജാവിൻ്റെ അംഗരക്ഷകനായിരുന്നു സുബാഹു. ഒരിക്കൽ ജയസിംഹൻ സുബാഹു മൊത്ത് നായാട്ടിനായി കാട്ടിലെത്തി. ദൂരെയായി മാനുകളെ കണ്ട് രാജാവ് ഒരു മരത്തിനു പിന്നിൽ നിന്ന് വില്ലുകുലച്ചു. എന്നാൽ ഈ സമയം രാജാവിൻ്റെ തൊട്ട…
തീവണ്ടി കുട്ടികൾ | കുട്ടിക്കഥകൾ | Podcast [not-audio_url] [/not-audio_url]

Duration: 2:33
പണി നടക്കുന്ന ഒരു കെട്ടിടത്തിനടുത്ത് ദിവസവും കുറേ കുട്ടികൾ കളിക്കാൻ എത്താറുണ്ടായിരുന്നു. അവർ ഓരോരുത്തരും പിന്നിലായി വരിനിന്ന് തീവണ്ടി പോലെ ഓടി കളിക്കുകയാണ് പതിവ്. മുന്നിൽ നിൽക്കുന്നവന്റെ ഷർട്ടിൽ തൊട്ടുപിന്നിൽ നിൽക്കുന്നവ…
ജാക്കും താറാപെണ്ണും | കുട്ടിക്കഥകൾ | Podcast [not-audio_url] [/not-audio_url]

Duration: 3:42
ഒരിടത്ത് ഒരു അമ്മുമ്മ ഉണ്ടായിരുന്നു. അവരുടെ ഏകമകനാണ് ജാക്ക്. പെരുമാറ്റം കൊണ്ടും സ്വഭാവം കൊണ്ടും ആ നാട്ടിലെ സുന്ദരന്മാരായ ചെറുപ്പക്കാരെക്കാൾ മുന്നിലായിരുന്നു ജാക്ക്. തലയിൽ കൂർമ്മൻ തൊപ്പി, കാലിൽ ഉയരമുള്ള ചെരുപ്പ്, മഞ്ഞുപോല…
കയ്പ്പുമാറാത്ത പാവയ്ക്ക | കുട്ടിക്കഥകൾ | Podcast [not-audio_url] [/not-audio_url]

Duration: 2:33
ധ്യാനദത്തൻ എന്ന പണ്ഡിതനായ സന്യാസിയുടെ ആശ്രമത്തിൽ ധാരാളം ശിഷ്യന്മാർ ഉണ്ടായിരുന്നു. ഒരുദിവസം എല്ലാ ശിഷ്യന്മാരും കൂടി ഗുരുവിന്റെ അടുത്തെത്തിയിട്ട് പറഞ്ഞു, "ഗുരു മനസ്സിന് ശാന്തിയും സമാധാനവും കിട്ടാനായി ഞങ്ങൾ എല്ലാവരും കൂടി ക…
അറിയില്ല എന്ന അറിവ് | കുട്ടിക്കഥകൾ | PODCAST [not-audio_url] [/not-audio_url]

Duration: 2:49
കൗശാമ്പിയിൽ പണ്ട് ജ്ഞാനദത്തൻ എന്നൊരു ഗുരു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആശ്രമത്തിൽ ധാരാളം ശിഷ്യന്മാരും കൗശാമ്പി ഭരിച്ചിരുന്ന ധർമേന്ദ്ര രാജാവിന്റെ മകനായ ജിതേന്ദ്രനും അവിടെയാണ് പഠിച്ചിരുന്നത്. ജ്ഞാനദത്തന്റെ ശിഷ്യന്മാരിൽ ഏറ…