നാല് ചക്രങ്ങള്‍ | കുട്ടിക്കഥകള്‍ | Different-sized Wheels

നാല് ചക്രങ്ങള്‍ | കുട്ടിക്കഥകള്‍ | Different-sized Wheels

Author: Mathrubhumi July 6, 2024 Duration: 4:45

ഈച്ചയും തവളയും മുള്ളന്‍പന്നിയും കൂട്ടുകാരായിരുന്നു. ഒരു മരക്കുറ്റിയ്ക്ക് അരികിലുള്ള കൊച്ചുവീട്ടിലായിരുന്നു  അവര്‍ നാല് പേരും താമസം. ഒരുനാള്‍ അവര്‍ ആഹാരം തേടി പുറത്തിറങ്ങി.  റഷ്യന്‍ എഴുത്തുകാരനും ചിത്രകാരനും ആയിരുന്ന   വ്‌ളാദിമിര്‍ സുത്തീവിന്റെ ഡിഫറെന്റ് സൈസ്ഡ് വീല്‍സ് എന്ന കഥയുടെ പരിഭാഷ. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത് ശബ്ദമിശ്രണം: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Different-sized Wheels 

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
കാട്ടിലെ ഭീകര ജീവികള്‍ |  കുട്ടിക്കഥകള്‍ | Kuttikkathakal [not-audio_url] [/not-audio_url]

Duration: 5:27
ഒരു ദിവസം കാട്ടിലൂടെ ഒരു കരടി ഉലാത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു മരക്കുറ്റിയില്‍ സങ്കടത്തോടെ ഇരിക്കുന്ന ഒരു ആണ്‍കുട്ടിയെ കണ്ടു.എന്തുപറ്റി കരടി ചോദിച്ചു. എന്റെ കാര്യം തീര്‍ന്നു, ഞാന്‍ ഒരു ഭയങ്കര കുഴപ്പത്തില്‍ പെട്ടിരിക്കുകയ…
സൂര്യനെ കട്ട മുതല  | കുട്ടിക്കഥകള്‍  |  The stolen Sun [not-audio_url] [/not-audio_url]

Duration: 5:34
ഒരു പ്രഭാതസവാരി പതിവുള്ളതാണല്ലോ? സാക്ഷാല്‍ സൂര്യന്‍ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് പതിയെ നീങ്ങി. പെട്ടെന്നതാ ഒരു പടുകൂറ്റന്‍ കാര്‍മേഘം ഒഴുകിവരുന്നു. അവര്‍ മുഖാമുഖമെത്തി ഞൊടിയിടയില്‍ സൂര്യനെ അത് മൂടിക്കളഞ്ഞു. സൂര്യന്റെ പ്രകാ…
 ഹിമക്കുതിരപ്പോര് | കുട്ടിക്കഥകള്‍  | Malayalam Kids stories Podcast [not-audio_url] [/not-audio_url]

Duration: 6:30
പച്ചപ്പുല്‍മേടുകള്‍ നിറഞ്ഞ ചെറു ദ്വീപായ ഐസ് ലാന്റിന്റെ വടക്കേച്ചരിവില്‍ ഹിമക്കുതിരകള്‍ കൂട്ടം കൂട്ടമായി വസിച്ചിരുന്നു. അത്തരം ഒരു കൂട്ടത്തില്‍ ഒത്തിരിപെണ്‍കുതിരകളും കുട്ടിക്കുതിരകളും ഉണ്ടായിരുന്നു. ഉടല്‍ മുഴുവന്‍ കറുപ്പു…
ഉദ്ദണ്ഡനും കാക്കശ്ശേരിയും |കുട്ടിക്കഥകള്‍|kidsstories [not-audio_url] [/not-audio_url]

Duration: 4:10
കോഴിക്കോട് മാനവിക്രമ സാമൂതിരിയുടെ വിദ്വല്‍ സദസ്സ് പതിനെട്ടര കവികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പതിനെട്ടര കവികളില്‍ പ്രശസ്തരായിരുന്നു ഉദ്ദണ്ഡനും കാക്കശ്ശേരിയും. കോഴിക്കോട് തളിക്ഷേത്രത്തില്‍ വച്ച് വര്‍ഷം തോറും നടന്ന് വന്…
തീ കൊണ്ട് വന്ന കാക്ക കുട്ടിക്കഥ kids stories [not-audio_url] [/not-audio_url]

Duration: 2:25
പണ്ട് പണ്ട് കാക്കകള്‍ക്ക് കറുപ്പ് നിറമല്ലായിരുന്നു. മാരിവില്‍ നിറമുള്ള കാക്കകള്‍ എങ്ങനെ കറുപ്പ് നിറമായി ? ദൈവം കാക്കകള്‍ക്ക് കൊടുത്ത വരമെന്തായിരുന്നു ? അവതരണം ഷൈന; രഞ്ജിത്ത്. സൗണ്ട് മിക്‌സിങ് ; പ്രണവ് പി.എസ്
വാക്കുകള്‍ മോഷ്ടിച്ച രാക്ഷസന്‍ | കുട്ടിക്കഥകള്‍ | kids stories [not-audio_url] [/not-audio_url]

Duration: 2:35
ഒരിടത്ത് ബിംബു എന്നൊരു രാക്ഷസനുണ്ടായിരുന്നു. എപ്പോഴും ഗൗരവക്കാരനായ ബിംബുവിന് മനുഷ്യരുടെ ചില സ്വഭാവം തീരെ ഇഷ്ടമില്ല. ഹലോ,കണ്‍ഗ്രാജുലേഷന്‍സ്,വെരിഗുഡ്,എക്‌സലന്റ്,പ്ലീസ്,താങ്ക്യൂ ഇങ്ങനെ ആളുകള്‍ പരസ്പരം സ്‌നേഹവാക്കുകള്‍ പങ്കു…
എലിയെ പറ്റിച്ച പെന്‍സില്‍  |  കുട്ടിക്കഥകള്‍ |  The mouse and the pencil by Vladimir Suteev [not-audio_url] [/not-audio_url]

Duration: 5:04
വോവയെന്ന മിടുക്കന്‍ കുട്ടിക്ക് പിറന്നാള്‍ സമ്മാനമായി അച്ഛന്‍ വാങ്ങിക്കൊടുത്തത് എന്താണെന്നോ നല്ല നീളമുള്ള, കറുപ്പും ചുവപ്പും വരകളുള്ള സുന്ദരന്‍ പെന്‍സില്‍. അച്ഛന്‍ പെന്‍സില്‍ മുന നന്നായി ചെത്തിക്കൂര്‍പ്പിച്ചുകൊടുത്തു. ആ പ…
 പുതിയ ദിനോസറുകള്‍ |  New dinosaur | Malayalam Kids stories [not-audio_url] [/not-audio_url]

Duration: 3:21
പണ്ടുപണ്ട് ഭൂമി അടക്കിവാണിരുന്ന ദിനോസറുകള്‍ വംശമറ്റുപോയി. വര്‍ഷങ്ങള്‍ക്കിപ്പുറം ഭൂമി മനുഷ്യന്റെ കൈകളിലായി. എന്നാല്‍ ഭൂമിയുടെ ഒരൊഴിഞ്ഞകോണില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പഴയ ഒരഗ്നിപര്‍വതതതിന്റെ നടുവിലുള്ള ഗര്‍ത്തത്തില്‍…
 നോക്കൂ എന്നോട് ദേഷ്യമാണോ  |  കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 5:12
നല്ല ഇളംവെയില്‍ പരന്ന പ്രഭാതം. ഉറക്കം വിട്ടുണര്‍ന്ന ഇഗ്വാന തലയും ചൊറിഞ്ഞ് നാടുചുറ്റാനിറങ്ങി. പോകുന്നവഴിയെ ഒരു വായാടിക്കൊതിക് മൂളിക്കൊണ്ട് കൊച്ചുവര്‍ത്തമാനത്തിനെത്തി. '' പറഞ്ഞാല്‍ നീ വിശ്വസിക്കുമോ എന്നറിയില്ല. ഇന്നലെ ഞാനൊ…
ശബ്ദമില്ലാത്ത ദിവസം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 2:58
റോബര്‍ട്ടിന് ശബ്ദമൊന്നും കേള്‍ക്കില്ല ജന്മനാ അവന്‍ ബധിരനാണ്. ചെവികേള്‍ക്കാതെയുള്ള അവന്റെ പെരുമാറ്റവും മറ്റും കണ്ട് സഹപാഠികള്‍ അവനെ കളിയാക്കാറുണ്ട്. അവരോടൊപ്പം റോബര്‍ട്ടിനെ കളിക്കാനൊന്നും കൂട്ടാറുമില്ല. സന്തോഷ് വള്ളിക്കോട…