രാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcast

രാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcast

Author: Mathrubhumi January 24, 2026 Duration: 3:50
ഒറ്റക്ക് താമസിക്കുന്ന രാമുവിന് തത്തകളെ വളർത്തണമെന്ന് വലിയ ആഗ്രഹം തോന്നി. അതിനായി അയാൾ രണ്ട് തത്തമുട്ട വാങ്ങി വിരിയിക്കാൻ വെച്ചു. വൈകാതെ മുട്ടകൾ വിരിഞ്ഞ് രണ്ട് കുഞ്ഞു തത്തകൾ പുറത്തുവന്നു. രാമു തത്തകളെ പൊന്നുപോലെ വളർത്തി അവയെ പല കാര്യങ്ങളും പഠിപ്പിച്ചു. മനുഷ്യരെ പോലെ സംസാരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും ഒക്കെ പരിശീലിപ്പിച്ചു. കൂടാതെ ശാസ്ത്രവും ചരിത്രവും സംഗീതവും എല്ലാം തത്തകളെ പഠിപ്പിച്ചു. തത്തകൾ വലുതായി വരുന്നതിനനുസരിച്ച് ഗഹന കാര്യങ്ങൾ പഠിക്കാൻ കൊടുത്തു. ഇപ്പോൾ തത്തകൾ ശാസ്ത്രീയ സംഗീതവും പാശ്ചാത്യ സംഗീതവും ഒക്കെ തകർപ്പനായി അവതരിപ്പിക്കും. കഥ: സന്തോഷ് വള്ളിക്കോട്. അവതരണം: ഷൈന രഞ്ജിത്ത്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
കറുപ്പും വെളുപ്പും |  കുട്ടിക്കഥകള്‍  | Podcast [not-audio_url] [/not-audio_url]

Duration: 2:04
കറുത്ത നിറമായിരുന്നു ജിത്തുവിന്. ക്ലാസിലെ ചില കൂട്ടുകാര്‍ ദേഹത്തിന്റെ നിറം പറഞ്ഞ് അവെ കളിയാക്കാറുണ്ട്.ഒരു ദിവസം ക്ലാസില്‍ അധ്യാപകന്‍ പഴഞ്ചൊല്ലുകളെപ്പറ്റി പറയുകയായിരുന്നു. കാക്കകുളിച്ചാല്‍ കൊക്കാകുമോ എന്ന പഴഞ്ചൊല്ല് പറഞ്ഞ…
സൗന്ദര്യമത്സര്യം | കുട്ടിക്കഥകള്‍  | Malayalam Kids Stories [not-audio_url] [/not-audio_url]

Duration: 2:07
ഒരു പുന്തോട്ടത്തില്‍ ലില്ലി എന്നൊരു ചിത്രശലഭമുണ്ടായിരുന്നു. അവിടത്തെ ഏറ്റവും ഭംഗിയുള്ള ശലഭമായിരുന്നു താന്‍ എന്നായിരുന്നു അവളുടെ ഭാവം. പൂന്തോട്ടത്തില്‍ നടത്തിയ സൗന്ദര്യമത്സരത്തില്‍ ലില്ലിയാണ് വിജയിച്ചത്. സന്തോഷ് വള്ളിക്കോ…
പോല്യയുടെ പഠനം |  കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 4:56
നിരക്ഷരയായ ഒരു സ്ത്രീയായിരുന്നു പോല്യ. അവളുടെ ഭര്‍ത്താവായ ഇവാന്‍ നിക്കോളായേവിച്ച് കുച്കിന്‍ ആവട്ടെ തിരക്കേറിയ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും. തന്റെ ഭാര്യയ്ക്ക് എഴുത്തും വായനയും അറിയില്ല എന്നത് ഇവാനെ എപ്പോഴും സങ്കടപ്പെടുത്…
മാതുമ്മാനും ഉണ്ണിക്കണ്ണനും| kids stories podcast [not-audio_url] [/not-audio_url]

Duration: 6:15
വര്‍ഷങ്ങള്‍ക്കുമുമ്പ് കോണ്‍ട്രാക്ടര്‍ കുരുവിളയും രണ്ട് നാട്ടാനകളും അവയുടെ പാപ്പാന്മാരും കുറേ മരംവെട്ടുകാരും ഏതാനും സഹായികളുമടങ്ങുന്ന ഒരു സംഘം മറയൂരിലെത്തി. ഫോറസ്റ്റ് അധികാരികളുടെ അനുവാദത്തോടെ കാട്ടില്‍ നിന്നും മരം മുറിച്…
ഒളിച്ചിരിക്കുന്ന സന്തോഷം|Malayalam kids stories podcast [not-audio_url] [/not-audio_url]

Duration: 2:11
വൈകുന്നേരങ്ങളിലെ പതിവ് നടത്തിന് ഇറങ്ങിയതാണ് അച്യുതന്‍കുട്ടി മാഷ്. കടല്‍ത്തീരം വഴി ഒന്നു രണ്ടു കിലോമീറ്റര്‍ നടക്കും. കടപ്പുറത്തെ സിമന്റ് ബഞ്ചിലിരിക്കുന്ന ചെറുപ്പക്കാരനെ അന്നും മാഷ് കണ്ടു. രണ്ടുമൂന്ന് ദിവസമായി മാഷ് ശ്രദ്ധി…
തനിയെ | കുട്ടിക്കഥകള്‍ |Malayalam Kids stories Podcast [not-audio_url] [/not-audio_url]

Duration: 4:08
വേനല്‍ക്കാലത്തെ ഒരു മേള. മൈതാനത്ത് നിരക്കോടുതിരക്കുതന്നെ. ഇടുങ്ങിയ വഴിയിലൂടെ ചിലര്‍ നടന്നും കുതിരയെ ഓടിച്ചും കാളവണ്ടിയിലും സഞ്ചരിച്ചുകൊണ്ടിരുന്നു. ഇതിനിടയിലൂടെ ഒരു ബാലന്‍ അച്ഛനമ്മമാര്‍ക്കൊപ്പം നടന്നു നീങ്ങുന്നത് കാണാം. T…
രാമന്‍ പണിക്കരും ഗിരീശനും | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast [not-audio_url] [/not-audio_url]

Duration: 7:04
കൊച്ചി ദേവസ്വം ബോര്‍ഡ് അധികാരികള്‍ ഒരിക്കല്‍ രാമന്‍ പണിക്കര്‍ എന്നൊരു ആനപ്പാപ്പാനെ സസ്‌പെന്‍ഡ് ചെയ്തു. മദപ്പാടുള്ള ഗിരീശന്‍ എന്ന ആനയെ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് കൊണ്ടുപോയെന്നും എഴുന്നള്ളിപ്പ് സമയത്ത് പാപ്പാന്‍ അല്‍പ…
ദ്വീപിലെത്തിയ ആമ | Malayalam Kids story Podcast [not-audio_url] [/not-audio_url]

Duration: 3:31
നങ്കൂരമിട്ടിരിക്കുന്ന ഒരു കപ്പലില്‍ ഒരിക്കലൊരു കടലാമ കയറിപ്പറ്റി. വൈകാതെ കപ്പല്‍ പുറപ്പെട്ടു, എന്നാല്‍ നടുക്കടലില്‍ എത്തിയപ്പോള്‍ വന്‍ കാറ്റും മഴയും വന്ന് കപ്പല്‍ തകര്‍ന്നു. കടലില്‍ ഒറ്റപ്പെട്ടുപോയ ആമ ദിക്കറിയാതെ എങ്ങോട്…
നീചന് നല്‍കിയ ശിക്ഷ | കുട്ടിക്കഥകള്‍ |  Kids stories podcast [not-audio_url] [/not-audio_url]

Duration: 7:02
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍ മനോഹരമായ ഒരു വീട്ടില്‍ ശ്യാം ശര്‍മ്മ എന്നുപേരായ ഒരു ധനിക വ്യാപാരി താമസിച്ചിരുന്നു. കൊട്ടാര തുല്യമായ ആ വീടിന്റെ ചുറ്റും വര്‍ണമനോഹരമായ പൂന്തോപ്പുകളുണ്ടായിരുന്നു. ത…
ബീലുവിന്റെ ഗര്‍ജനം |  കുട്ടിക്കഥകള്‍ | Malayalam kids stories [not-audio_url] [/not-audio_url]

Duration: 1:50
കാട്ടിലെ രാജാവാണെങ്കിലും ബീലു എന്ന സിംഹം ഗര്‍ജിക്കാറില്ല. കുട്ടിയായിരുന്ന കാലം മുതലേ അവന്‍ ഗര്‍ജ്ജിക്കാന്‍ നോക്കിയിട്ടുമില്ല. അതുകൊണ്ട് തന്നെ കാട്ടിലെ മൃഗങ്ങള്‍ക്കെല്ലാം അവനോട് പേടിയില്ലാതെ പെരുമാറാന്‍ കഴിയുമായിരുന്നു. അ…