രാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcast

രാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcast

Author: Mathrubhumi January 24, 2026 Duration: 3:50
ഒറ്റക്ക് താമസിക്കുന്ന രാമുവിന് തത്തകളെ വളർത്തണമെന്ന് വലിയ ആഗ്രഹം തോന്നി. അതിനായി അയാൾ രണ്ട് തത്തമുട്ട വാങ്ങി വിരിയിക്കാൻ വെച്ചു. വൈകാതെ മുട്ടകൾ വിരിഞ്ഞ് രണ്ട് കുഞ്ഞു തത്തകൾ പുറത്തുവന്നു. രാമു തത്തകളെ പൊന്നുപോലെ വളർത്തി അവയെ പല കാര്യങ്ങളും പഠിപ്പിച്ചു. മനുഷ്യരെ പോലെ സംസാരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും ഒക്കെ പരിശീലിപ്പിച്ചു. കൂടാതെ ശാസ്ത്രവും ചരിത്രവും സംഗീതവും എല്ലാം തത്തകളെ പഠിപ്പിച്ചു. തത്തകൾ വലുതായി വരുന്നതിനനുസരിച്ച് ഗഹന കാര്യങ്ങൾ പഠിക്കാൻ കൊടുത്തു. ഇപ്പോൾ തത്തകൾ ശാസ്ത്രീയ സംഗീതവും പാശ്ചാത്യ സംഗീതവും ഒക്കെ തകർപ്പനായി അവതരിപ്പിക്കും. കഥ: സന്തോഷ് വള്ളിക്കോട്. അവതരണം: ഷൈന രഞ്ജിത്ത്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
തിമിംഗിലത്തിന് നെത്തോലി കൊടുത്ത പണി  |കുട്ടിക്കഥകള്‍ |  Malayalam Kids Stories [not-audio_url] [/not-audio_url]

Duration: 5:17
പണ്ടുപണ്ട് കടലില്‍ ഒരു വലിയ തിമിംഗിലം ജീവിച്ചിരുന്നു. മത്സ്യങ്ങളായിരുന്നു അവന്റെ ഇഷ്ട ഭക്ഷണം. അയല,മത്തി,ചൂര,കാരി, കണവ. തിരണ്ടി, നക്ഷത്രമത്സ്യം തുടങ്ങി സകല മീനുകളെയും അവനകത്താക്കും. പ്രശസ്ത സാഹിത്യകാരന്‍ റുഡാര്‍ഡ് ക്ലിപ്പ…
ഉണ്ണി ഗണപതിയുടെ ധീരത  | കുട്ടിക്കഥ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 5:40
കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമമായ കുമാരനല്ലൂരിലെ പേരുകേട്ട ഒരു മനയായിരുന്നു മാങ്ങാട്ടില്ലം. അവിടുത്തെ ശ്രീവല്ലഭന്‍ തിരുമേനിയുടെ അമ്മ വൈഷ്ണവി തമ്പുരാട്ടിയാണ് നെറ്റിയില്‍ കളഭക്കുറി ചാര്‍ത്തി ആനയെ മാങ്ങാട്ടില്ലത്തേക്ക് എതി…
പണവും വിശ്വാസവും | കുട്ടിക്കഥകള്‍ |Malayalam Kids Stories [not-audio_url] [/not-audio_url]

Duration: 3:02
അറേബ്യയിലെ വലിയ സൂഫി പണ്ഡിതനായിരുന്നു അമീര്‍ ഹസ്സന്‍. സത്യസന്ധനായ അദ്ദേഹത്തെ എല്ലാവര്‍ക്കും വലിയ ബഹുമാനമായിരുന്നു. ഒരിക്കല്‍ അദ്ദേഹം മറ്റൊരു നാട്ടിലേക്ക് പോകാനായി കപ്പലില്‍ യാത്ര ചെയ്യുകയായിരുന്നു. പിന്നീട് അമീര്‍ ഹസ്സന്…
ഗണേശനും മുത്തുവും |  കുട്ടിക്കഥകള്‍ |  Malayalam Kids stories Podcast [not-audio_url] [/not-audio_url]

Duration: 6:21
അവസാനത്തെ മണിനാദം മുഴങ്ങി. താളാത്മകമായ ബാന്‍ഡ് മേളം ഉയര്‍ന്നുപൊങ്ങി. സര്‍ക്കസിന് തുടക്കം കുറിച്ചുകൊണ്ട് ഗണേശന്‍ റിങ്ങിലേക്ക് വരാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. സര്‍ക്കസ് കൂടാരത്തിനകത്ത് തിങ്ങിനിറഞ്ഞിരിക്കുന്ന കാണികള്‍ ഉത്സാഹ…
ഉണ്ണിയേശുവിനെ തിരയുന്ന ബാബൂസ്‌ക  |  കുട്ടിക്കഥകള്‍  | Malayalam Kids Stories [not-audio_url] [/not-audio_url]

Duration: 4:41
ഉണ്ണിയേശു ബെത്‌ലഹേമില്‍ പിറന്നുവീണ രാത്രിയായിരുന്നു അത്. ആ സമയം അവിടെ നിന്ന് ഒരുപാട് ദൂരെയുള്ള ഒരു രാജ്യത്ത് ബാബൂസ്‌ക എന്ന സ്ത്രീ അവരുടെ ചെറിയ വീട്ടില്‍ തീ കാഞ്ഞുകൊണ്ട് വെറുതെ ഇരിക്കുകയായിരുന്നു. പുറത്ത് ശക്തിയായ കാറ്റ്…
ബര്‍ണാര്‍ഡ് ഡോഗ്  മഞ്ഞുമലയിലെ രക്ഷകന്‍ |  കുട്ടിക്കഥകള്‍ | Kids Stories [not-audio_url] [/not-audio_url]

Duration: 6:04
മഞ്ഞുപുതച്ചുകിടക്കുന്ന ആല്‍പ്‌സ് പര്‍വതനിരകള്‍ മനുഷ്യര്‍ക്ക് എന്നും ഒരു ബാലികേറാമല തന്നെയായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനും ഇറ്റലിക്കും ഇടയില്‍ കിടക്കുന്ന ഈ മഞ്ഞുമലകള്‍ താണ്ടി അതിനപ്പുറമുള്ള രാജ്യങ്ങളിലെത്താന്‍ അതിസാഹസികര…
അപ്പൂപ്പന്റെ സുവര്‍ണസമ്മാനം |  കുട്ടിക്കഥ | Makayalam Kids Stories [not-audio_url] [/not-audio_url]

Duration: 4:41
പണ്ട് ഇംഗ്ലണ്ടില്‍ പണക്കാരനായ സാഞ്ചോ എന്നൊരു അമ്മാവന്‍ ഉണ്ടായിരുന്നു. ആരെ സഹായിക്കാനും മടിയില്ലാത്ത ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. വിശന്നുവരുന്നവര്‍ക്ക് വയറുനിറയെ ആഹാരം കൊടുക്കും. ഉടുക്കാന്‍ ഇല്ലാത്തവര്‍ക്ക് വസ്ത്രങ്…
പ്രത്യുപകാരം | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast [not-audio_url] [/not-audio_url]

Duration: 1:51
മരംവെട്ടുകാരനായിരുന്നു ദാമു. ഒരിക്കല്‍ മരംവെട്ടാനായി കാട്ടിലെത്തിയ ദാമു വേടന്‍ വിരിച്ച വലയില്‍ ഒരു പരുന്ത് കുടുങ്ങിക്കിടക്കുന്നത് കണ്ടു. സഹതാപം തോന്നിയ ദാമു ചുറ്റും നോക്കി. വേടന്‍ അടുത്തില്ലെന്ന് മനസിലായപ്പോള്‍ അയാള്‍ വല…
അക്ബറെ ചോദ്യംചെയ്ത കുട്ടി  | കുട്ടിക്കഥ | Malayalam kids Stories podcast [not-audio_url] [/not-audio_url]

Duration: 3:59
ഒരു വേനല്‍ക്കാലത്ത് അക്ബര്‍ ചക്രവര്‍ത്തി നായാട്ടിനു പുറപ്പെട്ടു. കൂടെ ഒരു സംഘം പരിചാരകരുമുണ്ടായിരുന്നു. അവര്‍ കാട്ടിനുള്ളിലൂടെ അനേകം മൈല്‍ കുതിരപ്പുറത്ത് സഞ്ചരിച്ചു. എന്നാല്‍ ഒരൊറ്റ മൃഗത്തെപ്പോലും കണ്ടെത്താനായില്ല. ഒടുക്…
മൂന്ന്  ശിഷ്യന്മാര്‍ |  കുട്ടിക്കഥകള്‍  | Malayalam Kids Stories [not-audio_url] [/not-audio_url]

Duration: 3:00
വലിയൊരു ആശ്രമത്തിന്റെ അധിപനാണ് ബോധാനന്ദന്‍. ധാരാളം ശിഷ്യന്മാരുള്ള ബോധാനന്ദന് പ്രായമായി. ആശ്രമത്തിന്റെ അടുത്ത അധിപനാകാന്‍ ശിഷ്യന്മാരുടെ കൂട്ടത്തില്‍ നിന്ന് അദ്ദേഹം മൂന്ന് പേരെ തിരഞ്ഞെടുത്തു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവത…