കുട്ടിക്കഥകള്‍  |  Malayalam Stories For Kids

കുട്ടിക്കഥകള്‍ | Malayalam Stories For Kids

Author: Mathrubhumi Language: Malayalam Episodes: 100
എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Episodes
സുല്‍ത്താനെ തോല്‍പിച്ച മിടുക്കി | കുട്ടിക്കഥകള്‍   | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 4:52
മുഹമ്മദ് എന്ന് പേരുള്ള ഒരു ആഭരണവ്യാപാരി പണ്ട് ഈജിപ്തില്‍ ജീവിച്ചിരുന്നു. ഗ്രാമങ്ങളില്‍ കച്ചവടം നടത്തി നല്ല ലാഭമുണ്ടാക്കി ഏറെ ധനം സമ്പാദിച്ച ശേഷം അയാള്‍ രാജ്യത്തിന്റെ തലസ്ഥാനമായ കെയ്‌റോ നഗരത്തില്‍ പോയി വ്യാപാരം നടത്താന്‍…
അരയന്നവും കാക്കയും | കുട്ടിക്കഥകള്‍ | Malayalam Kids storis podcast [not-audio_url] [/not-audio_url]

Duration: 2:33
ഒരിക്കല്‍ ഒരു വേട്ടക്കാരന്‍ നായാട്ടുകഴിഞ്ഞ് ഉച്ചസമയത്ത് മരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. കാറ്റത്ത് മരച്ചില്ല ആടുന്നതിനാല്‍ വേടന്റെ മുഖത്ത് വെയില്‍ വന്നും പോയും ഇരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്:…
പന്തിന്റെ രണ്ടുവശങ്ങള്‍ |കുട്ടിക്കഥകള്‍ | Malayalam kids stories podcast [not-audio_url] [/not-audio_url]

Duration: 2:19
രമേശന്‍മാഷ് ക്ലാസെടുക്കുമ്പോള്‍ അതുലും ശ്യാമും പിന്‍ ബെഞ്ചിലിരുന്ന് വഴക്കടിക്കുകയായിരുന്നു. എന്താണവിടെ പ്രശ്‌നം എന്തിനാണ് രണ്ടുപേരും അവിടെ അടിയുണ്ടാക്കുന്നത് മാഷ് വിളിച്ചു ചോദിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ.അവതരണം: ഷൈന…
നഗരത്തിലേക്കുള്ള വഴി |  കുട്ടിക്കഥകള്‍ | Malayalam kids stories Podcast [not-audio_url] [/not-audio_url]

Duration: 3:13
രാമു ദൂരെയുള്ള നഗരത്തിലേക്കുള്ള യാത്രയിലാണ്. രാവിലെ വീട്ടില്‍ നിന്ന് നടപ്പുതുടങ്ങിയതാണ്. വൈകുന്നതിനുമുമ്പ് നഗരത്തിലെത്തണം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്;എസ്.സുന്ദര്‍
 വിലപിടിച്ച നിധി | കുട്ടിക്കഥകള്‍ | Malayalam Kids stories podcast [not-audio_url] [/not-audio_url]

Duration: 2:38
ഒരിടത്ത് ചിത്രകന്‍ എന്നൊരുമരംവെട്ടുകാരന്‍ ഉണ്ടായിരുന്നു. ദിവസവും മരം വെട്ടാന്‍ കാട്ടില്‍ പോകുന്ന ചിത്രകനെ അവിടെ തപസ്സുചെയ്തുകൊണ്ടിരുന്ന ഒരു സന്യാസി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്:…
പ്രതീക്ഷയും നിരാശയും | കുട്ടിക്കഥകള്‍ | Malayalam kid stories podcast [not-audio_url] [/not-audio_url]

Duration: 2:03
രാജു എന്നും ഓഫീസില്‍നിന്ന് മടങ്ങിവരുമ്പോള്‍ അയാളെകാത്ത് ഒരുപാട് തെരുവുപട്ടികള്‍ വീട്ടുപടിക്കലുണ്ടാകും. എന്നും അവര്‍ക്ക് രാജു ബിസ്‌ക്കറ്റ് കൊടുക്കാറുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സ…
ഭിക്ഷ  ഒരുപിടി മണ്ണ്  |  കുട്ടിക്കഥകള്‍  | Malayalam kids stories [not-audio_url] [/not-audio_url]

Duration: 2:05
ഒരിക്കല്‍ ഒരു സന്യാസിയും അദ്ദേഹത്തിന്റെ ശിഷ്യനും കൂടി ഭിക്ഷയാചിച്ച് ഒരു തെരുവിലൂടെ നടക്കുകയായിരുന്നു. നടക്കുന്നതിനിടെ വഴിവക്കില്‍ ഒരുകുടില്‍ കണ്ട് അവര്‍ അങ്ങോട്ടുകയറി . സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്…
കുബേരന്റെ അഹങ്കാരം | കുട്ടിക്കഥകള്‍ | Malayalam Kids stories podcast [not-audio_url] [/not-audio_url]

Duration: 2:23
അളവറ്റ സമ്പത്തിന്റെ അധിപനാണ് കുബേരന്‍. തനിക്കുള്ള സമ്പത്ത് എത്രത്തോളമുണ്ടെന്ന് എല്ലാവരെയും അറിയിക്കാന്‍ കുബേരന്‍ തീരുമാനിച്ചു. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രെഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
നടക്കാതെ വീട്ടിലെത്തില്ല | കുട്ടിക്കഥകള്‍ | Mallayalam kids stories Podcast [not-audio_url] [/not-audio_url]

Duration: 2:08
ഒരിക്കല്‍ ശ്രീബുദ്ധന്‍ അനുയായികള്‍ക്ക് സാരോപദേശം നല്‍കുകയായിരുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും ബുദ്ധന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ആളുകള്‍ എത്തിയിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്:ഷൈന രഞ്ജിത്ത്. സൗണ്ട്…
കുടിലിലെ കൂട്ടുകാര്‍  | റഷ്യന്‍ നാടോടിക്കഥ  | കുട്ടിക്കഥകള്‍ | Malayalam kids stories Podcast [not-audio_url] [/not-audio_url]

Duration: 3:55
പണ്ട് പണ്ട് ഒരു കുഞ്ഞുപഴയീച്ച കാട്ടില്‍ ഒരു ചെറിയ കുടിലുണ്ടാക്കി . ഈച്ച കുടിലില്‍ ഇരിക്കുമ്പോള്‍ വാതിലില്‍ നിന്ന് മുട്ടുകേട്ടു. ആരാണ് ഈ കുടിലില്‍ താമസിക്കുന്നത്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ…