കൊട്ടാരമുറ്റത്തെ പൂന്തോട്ടം | Mathrubhumi

കൊട്ടാരമുറ്റത്തെ പൂന്തോട്ടം | Mathrubhumi

Author: Mathrubhumi September 7, 2021 Duration: 4:45
പ്രകൃതി നമുക്ക് കനിഞ്ഞരുളിത്തരുന്നതെന്തും നശിപ്പിക്കുംമുന്‍പ് അതുണ്ടാക്കുന്ന പ്രത്യാഘാതമെന്താണെന്ന് നല്ലവണ്ണം പഠിച്ചിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന ഗുണപാഠ കഥ. അവതരണം ഷൈന രഞ്ജിത്ത്

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
തുരങ്കത്തില്‍ കുടുങ്ങിപ്പോയ ബസ് | കുട്ടിക്കഥകള്‍ |  Malayalam Stories For Kids [not-audio_url] [/not-audio_url]

Duration: 3:08
ഒരിക്കല്‍ ഒരു സ്‌കൂളില്‍ നിന്നും കുട്ടികളും അധ്യാപകരും ദൂരെ സ്ഥലത്തേക്ക് ടൂര്‍ പോവുകയായിരുന്നു. സ്‌കൂളില്‍ നിന്ന് സ്ഥിരം ടൂര്‍ പോകുന്ന ബസുകാരെ തന്നെയാണ് ഇത്തവണയും വിളിച്ചത്. അതുകൊണ്ട് പോകേണ്ട വഴികളെക്കുറിച്ച് ഡ്രൈവര്‍ക്ക…
20 മണ്‍പാത്രങ്ങള്‍  | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast [not-audio_url] [/not-audio_url]

Duration: 2:34
മഹാക്രൂരനായ ഭരണാധികാരിയായിരുന്നു നാഗേന്ദ്രന്‍ രാജാവ്. നിസാര കാര്യങ്ങള്‍ക്ക് പോലും രാജാവ് വധശിക്ഷയാണ് കൊടുക്കുക. രാജാവിന്റെ കൊട്ടാരത്തില്‍ അമൂല്യങ്ങളായ 20 മണ്‍പാത്രങ്ങള്‍ ഉണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്…
രാക്ഷസനും മൂന്ന് പെണ്‍കുട്ടികളും  |  കുട്ടിക്കഥകള്‍ | Podcast [not-audio_url] [/not-audio_url]

Duration: 22:01
വളരെ അകലെയുള്ള ഗ്രാമത്തില്‍ ഒരിക്കല്‍ ഒരു ദരിദ്രനായ കര്‍ഷകന്‍ ജീവിച്ചിരുന്നു. അയാള്‍ക്ക് ഭാര്യയും മൂന്ന് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. മക്കള്‍ മൂന്ന് പേരും മിടുക്കികളായിരുന്നു. പുനരാഖ്യാനം ഡോ.കെ.എസ് ശ്രീകുമാര്‍: അവതരിപ്…
 അറിവും പഠനവും  |   കുട്ടിക്കഥകള്‍ | kuttikkathakal [not-audio_url] [/not-audio_url]

Duration: 2:59
മഹാപണ്ഡിതനായിരുന്നു ജയദേവന്‍. ഒരിക്കല്‍ അദ്ദേഹം ഒരു സന്യാസിയെ കാണാനെത്തി. സന്യാസിയെ വണങ്ങിയിട്ട് ജയദേവന്‍ പറഞ്ഞു സ്വാമി ജീവിതത്തിന്റെ യഥാര്‍ത്ഥ സത്യമെന്താണെന്ന് എനിക്ക് പഠിക്കണം. അതെനിക്ക് അങ്ങ് പഠിപ്പിച്ചു തരണം: സന്തോഷ്…
നാരദന്റെ ഭക്തി | കുട്ടിക്കഥകള്‍ | Podcast [not-audio_url] [/not-audio_url]

Duration: 2:47
ഒരിക്കല്‍ മഹാവിഷ്ണു തന്റെ ഭക്തനായ നാരദനോട്. അദ്ദേഹത്തിന്റെ ഭക്തിയില്‍ താന്‍ സന്തുഷ്ടനാണെന്ന് പറഞ്ഞു. ''നാരായണ.. നാരായണ അതിനര്‍ത്ഥം ഞാന്‍ തന്നെയാണ് അങ്ങയുടെ ഏറ്റവും നല്ല ഭക്തനെന്നല്ലേ ഭഗവാനേ''. നാരദന്‍ ചോദിച്ചു. എന്നാല്‍…
കുളത്തിലെ തവളകള്‍|Kuttikadhakal| [not-audio_url] [/not-audio_url]

Duration: 3:14
തായ്‌ലാന്‍ഡില്‍ ചായ് എന്നൊരു ആളുണ്ടായിരുന്നു. ഒരിക്കലയാള്‍ നഗരത്തിലെ തിരക്കുള്ള ഒരു റെസ്റ്റോറെന്റിലെത്തി. പാമ്പ്,തവള, എലി തുടങ്ങിയവ പൊരിച്ചതും റോസ്റ്റുമാണ് അവിടുത്തെ സെപഷ്യല്‍. സന്തോഷ് വള്ളിക്കോടിന്റെ കഥ. , അവതരിപ്പിച്ചത…
കാലന്‍ സിംഹവും കീരന്‍ കുറുക്കനും|Kuttikadhakal| [not-audio_url] [/not-audio_url]

Duration: 3:27
കുറിഞ്ഞിക്കാട്ടിലെ ഏറ്റവും വലിയ അപകടകാരിയാണ് കാലന്‍ സിംഹം.കാട്ടിലെ മൃഗങ്ങളെയെല്ലാം വേട്ടയാടിപിടിച്ച് കൊന്ന് തിന്നുന്നതാണ് മൂപ്പരുടെ രീതി. കാട്ടിലെ മറ്റ് ജീവികളെല്ലാം കാലന്‍ സിംഹത്തെ പേടിച്ചാണ് ജീവിക്കുന്നത്. അര്‍ജുന്‍ ജെ…
രണ്ടുയാത്രക്കാര്‍ | കുട്ടിക്കഥകള്‍| Kuttikadhakal [not-audio_url] [/not-audio_url]

Duration: 2:08
ഒരിക്കല്‍ ഒരു സത്രത്തില്‍ രണ്ട് യാത്രക്കാര്‍ വന്നെത്തി. രണ്ടുപേരും രണ്ട് വ്യത്യസ്ത സ്ഥലത്ത് നിന്നാണ് വരുന്നത്. എന്നാല്‍ പിറ്റേന്ന് രണ്ടുപേര്‍ക്കും ഒരേ വഴിക്കാണ് പോകേണ്ടത്. അങ്ങനെയവര്‍ ഒരാഴ്ച്ചയോളം ഒരുമിച്ച് യാത്ര ചെയ്തു.…
ശക്തിയുള്ള കാര്യം   | കുട്ടിക്കഥകള്‍ | Kuttikkathakal [not-audio_url] [/not-audio_url]

Duration: 2:42
ഒരിക്കല്‍ ഗുരുകുലത്തില്‍ പഠിക്കുന്ന കുട്ടികള്‍ ഒരു വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നു. ലോകത്തിലെ ഏറ്റവും ശക്തിയുള്ള കാര്യം എന്താണെന്ന് ഓരോ കുട്ടിയും അവരവരുടേതായ അഭിപ്രായങ്ങള്‍ പറഞ്ഞു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്…
സോനുവും ജിനുവും  | കുട്ടിക്കഥകള്‍  | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 5:38
സോനുക്കുറുക്കനും ജിനുക്കരടിയും ചങ്ങാതിമാരായിരുന്നു. ഊണും ഉറക്കവുമെല്ലാം ഒന്നിച്ചുതന്നെ. എവിടെ യാത്ര പോയാലും അവര്‍ ഒരുമിച്ചേ പോകാറുള്ളു. ശ്രീകുമാര്‍ ചേര്‍ത്തലയുടെ കഥ. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദര്…