രാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcast

രാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcast

Author: Mathrubhumi January 24, 2026 Duration: 3:50
ഒറ്റക്ക് താമസിക്കുന്ന രാമുവിന് തത്തകളെ വളർത്തണമെന്ന് വലിയ ആഗ്രഹം തോന്നി. അതിനായി അയാൾ രണ്ട് തത്തമുട്ട വാങ്ങി വിരിയിക്കാൻ വെച്ചു. വൈകാതെ മുട്ടകൾ വിരിഞ്ഞ് രണ്ട് കുഞ്ഞു തത്തകൾ പുറത്തുവന്നു. രാമു തത്തകളെ പൊന്നുപോലെ വളർത്തി അവയെ പല കാര്യങ്ങളും പഠിപ്പിച്ചു. മനുഷ്യരെ പോലെ സംസാരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും ഒക്കെ പരിശീലിപ്പിച്ചു. കൂടാതെ ശാസ്ത്രവും ചരിത്രവും സംഗീതവും എല്ലാം തത്തകളെ പഠിപ്പിച്ചു. തത്തകൾ വലുതായി വരുന്നതിനനുസരിച്ച് ഗഹന കാര്യങ്ങൾ പഠിക്കാൻ കൊടുത്തു. ഇപ്പോൾ തത്തകൾ ശാസ്ത്രീയ സംഗീതവും പാശ്ചാത്യ സംഗീതവും ഒക്കെ തകർപ്പനായി അവതരിപ്പിക്കും. കഥ: സന്തോഷ് വള്ളിക്കോട്. അവതരണം: ഷൈന രഞ്ജിത്ത്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
കള്ളനെ കിട്ടി |  കുട്ടിക്കഥകള്‍  | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 3:58
അറേബ്യയിലെ ഒരു പണ്ഡിതനും അദ്ദേഹത്തിന്റെ ആളുകളുംകൂടി മരുഭൂമിയിലൂടെ യാത്രചെയ്യുകയായിരുന്നു. പണ്ഡിതന്‍ ഒരു കഴുതപ്പുറത്താണ് സഞ്ചരിച്ചിരുന്നത്. മറ്റുള്ളവരാകട്ടെ ഒട്ടകങ്ങളുടെ പുറത്തും. പണ്ഡിതന് എന്തുസംഭവിച്ചു എന്ന് കേള്‍ക്കാം.…
കാട്ടിലെ വാള്‍  | കുട്ടിക്കഥകള്‍  | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 2:14
ഉറ്റ ചങ്ങാതിമാരായിരുന്നു രാമുവും വീരുവും. ഒരിക്കല്‍ രണ്ടുപേരും എന്തോ ജോലിയുടെ ആവശ്യവുമായി അടുത്ത ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. ഒരു വനം കടന്നുവേണം അടുത്ത ഗ്രാമത്തിലെത്താന്‍ . സന്തോഷ് വള്ളിക്കോടിന്റെ കഥ ഹോസ്റ്റ്:ഷൈന രഞ്…
വലിയ കാര്യങ്ങള്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 3:06
ഒരുദിവസം അധ്യാപകന്‍ ക്ലാസില്‍ വലിയൊരു സ്ഫടികപ്പാത്രവും ചില പൊതിക്കെട്ടുകളുമായാണ് വന്നത്. എന്നിട്ട് പറഞ്ഞു: ഇന്ന് ഞാന്‍ പുസ്തകത്തിലില്ലാത്ത ഒരു പാഠമാണ് പഠിപ്പിക്കാന്‍ പോകുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്; ഷൈന ര…
കൊടുങ്കാറ്റില്‍ ഉറങ്ങുന്ന പണിക്കാരന്‍  |  കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 3:47
കടല്‍ത്തീരത്തിനടുത്തായി ഒരു കര്‍ഷകന് വലിയൊരു കൃഷിയിടം ഉണ്ടായിരുന്നു. കൃഷിത്തോട്ടത്തിന് പുറമേ കര്‍ഷകന്‍ പശുക്കളെയും കോഴികളെയും ഒക്കെ വളര്‍ത്തിയിരുന്നു. അയാള്‍ ഒറ്റയ്ക്കാണ് കൃഷിപ്പണി ചെയ്യുന്നത്. സന്തോഷ് വള്ളിക്കോട് എഴുതിയ…
 തവളയും തേളും |  കുട്ടിക്കഥകള്‍  | Malayalam Kids stories Podcast [not-audio_url] [/not-audio_url]

Duration: 2:04
ഒരു ദിവസം ഒരു തവള പുഴക്കരയില്‍ ഇരിക്കുകയായിരുന്നു അപ്പോഴാണ് ഒരു തേള് ആ വഴി വന്നത്. അവന്‍ തവളയോട് ചോദിച്ചു ചങ്ങാതി എനിക്ക് നീന്താന്‍ വശമില്ല. എന്നിട്ട് എന്തു സംഭവിച്ചു തേളിനെ തവള സഹായിച്ചു കാണുമോ ? ബാക്കി കഥ. സന്തോഷ് വള്ള…
വേടനും കിളിയും | നാടോടിക്കഥ  | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 2:32
ഒരിക്കല്‍ ഒരു വേടന്റെ വലയില്‍ ഒരു കൊച്ചുപക്ഷി കുരുങ്ങി.പക്ഷി വേടനോട് പറഞ്ഞു എന്റെ കൊച്ചു ശരീരംകൊണ്ട് നിന്റെ വിശപ്പ് മാറാന്‍ പോകുന്നില്ല. എന്നെ ഇപ്പോള്‍ പോകാന്‍ അനുവദിച്ചാല്‍ ഞാന്‍ നിനക്ക് വിലപിടിച്ച മൂന്ന് ഉപദേശങ്ങള്‍ നല…
സ്വര്‍ഗത്തിലെത്താന്‍ |കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 3:22
പണ്ട് ബുദ്ധന്റെ കാലത്ത് ആളുകള്‍ മരിച്ചാല്‍ അവരുടെ ആത്മാവ് സ്വര്‍ഗത്തില്‍ത്തന്നെ എത്തിച്ചേരാനായി പ്രത്യേകം പൂജകള്‍നടത്തുമായിരുന്നു. മണ്‍പാത്രത്തില്‍ ചെറിയ കല്ലുകള്‍ ഇട്ട് പുഴയിലിറങ്ങി പൂജാരികളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥ…
സൗഹൃദത്തിന്റെ വില |  കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 4:01
മഹാ ക്രൂരനായിരുന്നു ലിയോ രാജാവ്. ആര് എന്ത് ചെറിയ കുറ്റം ചെയ്താലും വധശിക്ഷയാണ് വിധിക്കുന്നത്.ഒരിക്കല്‍ തന്റെ രാജ്യത്തുള്ള ഡാനിയല്‍ എന്ന യുവാവ് രാജാവിന്റെ ഭരണത്തെ വിമര്‍ശിച്ച് സംസാരിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്…
ഗുഹയില്‍  കയറിയ എലി | കുട്ടിക്കഥകള്‍  | Malayalam kids stories Podcast [not-audio_url] [/not-audio_url]

Duration: 4:00
ഒരുകാട്ടിലെ ?ഗുഹയിലായിരുന്നു ?ഗര്‍ജന്‍ സിംഹത്തിന്റെ താമസം. കാട്ടിലെ എല്ലാ ജീവികള്‍ക്കും ?ഗര്‍ജനെ ഭയങ്കര പേടിയായിരുന്നു. സന്തോഷ് വള്ളിക്കോട് എഴുതിയ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്;എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍…
കില്ലുക്കരടിയുടെ ചൂണ്ടയിടല്‍  | കുട്ടിക്കഥകള്‍ | Malayalam kids stories Podcast [not-audio_url] [/not-audio_url]

Duration: 2:11
ഒരു കാട്ടില്‍ കില്ലു എന്നൊരു കരടിയുണ്ടായിരുന്നു. ഭയങ്കര തീറ്റപ്രിയനായ കില്ലുക്കരടിയ്ക്ക് തിന്നാന്‍ എന്ത് കിട്ടിയിലും മതിയാവില്ല. കില്ലുക്കരിയുടെ കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത് സൗണ…