രാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcast

രാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcast

Author: Mathrubhumi January 24, 2026 Duration: 3:50
ഒറ്റക്ക് താമസിക്കുന്ന രാമുവിന് തത്തകളെ വളർത്തണമെന്ന് വലിയ ആഗ്രഹം തോന്നി. അതിനായി അയാൾ രണ്ട് തത്തമുട്ട വാങ്ങി വിരിയിക്കാൻ വെച്ചു. വൈകാതെ മുട്ടകൾ വിരിഞ്ഞ് രണ്ട് കുഞ്ഞു തത്തകൾ പുറത്തുവന്നു. രാമു തത്തകളെ പൊന്നുപോലെ വളർത്തി അവയെ പല കാര്യങ്ങളും പഠിപ്പിച്ചു. മനുഷ്യരെ പോലെ സംസാരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും ഒക്കെ പരിശീലിപ്പിച്ചു. കൂടാതെ ശാസ്ത്രവും ചരിത്രവും സംഗീതവും എല്ലാം തത്തകളെ പഠിപ്പിച്ചു. തത്തകൾ വലുതായി വരുന്നതിനനുസരിച്ച് ഗഹന കാര്യങ്ങൾ പഠിക്കാൻ കൊടുത്തു. ഇപ്പോൾ തത്തകൾ ശാസ്ത്രീയ സംഗീതവും പാശ്ചാത്യ സംഗീതവും ഒക്കെ തകർപ്പനായി അവതരിപ്പിക്കും. കഥ: സന്തോഷ് വള്ളിക്കോട്. അവതരണം: ഷൈന രഞ്ജിത്ത്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
ആതിഥേയന്റെ കടമ  | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 2:18
ബാഗ്ദാദ് നഗരത്തിലേക്കുള്ള വഴിയില്‍ ഒരു കൊച്ചുവീടുണ്ടായിരുന്നു. വൃദ്ധനായ അബ്ദുള്ള മാത്രമായിരുന്നു അവിടെ താമസം. നഗരത്തിലേക്ക് ധാരാളം ആളുകള്‍ ആ വഴി പോകാറുണ്ട്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ…
രാമുവും പക്ഷികളും | കുട്ടിക്കഥകള്‍ | Malayalam Kids stories podcast [not-audio_url] [/not-audio_url]

Duration: 3:05
ഒരു പുഴയുടെ കരയില്‍ വിശാലമായ നെല്‍പ്പാടമുണ്ടായിരുന്നു. പുഴയുടെ മറുകരയില്‍ ധാരാളം മരങ്ങളും. അതില്‍ നിറയെ പക്ഷികള്‍ താമസിച്ചിരുന്നു. രാമു എന്ന കര്‍ഷകന്റെതായിരുന്നു ആ നെല്‍പ്പാടം. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന ര…
മരുഭൂമിയിലെ റോസാച്ചെടി |  കുട്ടിക്കഥകള്‍ | Malayalam kids stories Podcast [not-audio_url] [/not-audio_url]

Duration: 2:27
ഒരു മരുഭൂമിയില്‍ ഒരു റോസാച്ചെടിയുണ്ടായിരുന്നു. മനോഹരമായ പൂക്കള്‍ നിറഞ്ഞ റോസാച്ചെടിക്ക് താന്‍ വളരെ സുന്ദരിയാണെന്ന ഭാവമാണ്. അതുകൊണ്ടുതന്നെ മരുഭൂമിയിലെ മറ്റ് ചെടികളെയെല്ലാം അവള്‍ വളരെ പുച്ഛത്തോടെയാണ് നോക്കിയിരുന്നത്. സന്തോഷ…
 നെഗറ്റീവും പോസിറ്റീവും | കുട്ടിക്കഥകള്‍ | Malyalam Kids Stories [not-audio_url] [/not-audio_url]

Duration: 2:29
ടിനുവും ടോണിയും സഹോദരന്മാരാണ്. ഒരു ദിവസം രണ്ടുപേരും മാതാപിതാക്കളോടൊപ്പം പാര്‍ക്കില്‍ പോയി . ടിനു അവിടെയുള്ള ഒരു മരത്തില്‍ വലിഞ്ഞുകേറി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്…
മരം വെട്ടുകാരന്റെ കത്തി  | കുട്ടിക്കഥകള്‍ | Malayalam Kids stories podcast [not-audio_url] [/not-audio_url]

Duration: 2:37
കാട്ടില്‍ നിന്ന് ഈറ്റയും മുളയും ഒക്കെ വെട്ടിവില്‍ക്കുന്ന മുതലാളിയായിരുന്നു കുമാരന്‍. ഒരു ദിവസം കുമാരന്‍ മുതലാളിയുടെ അടുത്ത് നല്ലൊരു മരംവെട്ടുകാരന്‍ എത്തി. മുതലാളി എനിക്കും കൂടി ഒരു ജോലി തന്നു സഹായിക്കണം അയാള്‍ പറഞ്ഞു.സന്…
ഒരുമയുടെ വിജയം | കുട്ടിക്കഥകള്‍ | Malayalam kids stories podcast [not-audio_url] [/not-audio_url]

Duration: 4:42
ഒരു കാട്ടില്‍ ദുഷ്ടനായ ഒരു ആനയുണ്ടായിരുന്നു. ജില്ലന്‍ എന്നായിരുന്നു അവന്റെ പേര്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
ഷൂവിനുള്ളിലെ കല്ല് | കുട്ടിക്കഥകൾ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 3:03
മോഹന്‍ തന്റെ പത്തുവയസുള്ള മകനുമൊത്ത് എന്നും രാവിലെ നടക്കാന്‍ പോകും അടുത്തുള്ള കുന്നിന്‍ മുകള്‍വരെ നടന്നിട്ട് തിരികെ പോരും. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര…
മഴ പെയ്യിച്ച മനുഷ്യന്‍ ഒരു പുരാണ കഥ | കുട്ടിക്കഥകള്‍  | Malayalam kids stories Podcast [not-audio_url] [/not-audio_url]

Duration: 4:25
ഒരിക്കല്‍ ഒരു സാധാരണ കര്‍ഷകന്‍ പരമശിവനെ തോല്‍പ്പിച്ച് ഭൂമിയില്‍ മഴ പെയ്യിച്ചു. ആ കഥ കേള്‍ക്കാം. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
 ഗ്രിം അമ്മാവനും സോഫിയും | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast [not-audio_url] [/not-audio_url]

Duration: 4:41
സോഫിയും അമ്മ സ്റ്റിഫാനയും രാവിലെത്തന്നെ ചില ചൂടന്‍ ചര്‍ച്ചകളിലാണ്. വൈകുന്നേരം ബീച്ചില്‍ കൊണ്ടുപോകാമെന്ന് അമ്മ വാക്കുനല്‍കിയതാണ്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളൊക്കെ തകിടം മറിഞ്ഞു. ഹര്‍ഷ എഴുതിയ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സ…
പാപത്തിന്റെ കാരണം | കുട്ടിക്കഥകള്‍  | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 4:41
ഒരിക്കല്‍ ഒരു രാജാവ് തന്റെ മന്ത്രിയെ വിളിച്ചിട്ട് ചോദിച്ചു. മനുഷ്യര്‍ പാപം ചെയ്യുന്നതിന്റെ കാരണം എന്താണ്. മന്ത്രി കുറേ നേരം ആലോചിച്ചു നിന്നു. എന്നിട്ട് പറഞ്ഞു. എനിക്ക് അറിയില്ല പ്രഭോ. മന്ത്രിയുടെ മറുപടി രാജാവിന് ഇഷ്ടമായി…