രാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcast

രാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcast

Author: Mathrubhumi January 24, 2026 Duration: 3:50
ഒറ്റക്ക് താമസിക്കുന്ന രാമുവിന് തത്തകളെ വളർത്തണമെന്ന് വലിയ ആഗ്രഹം തോന്നി. അതിനായി അയാൾ രണ്ട് തത്തമുട്ട വാങ്ങി വിരിയിക്കാൻ വെച്ചു. വൈകാതെ മുട്ടകൾ വിരിഞ്ഞ് രണ്ട് കുഞ്ഞു തത്തകൾ പുറത്തുവന്നു. രാമു തത്തകളെ പൊന്നുപോലെ വളർത്തി അവയെ പല കാര്യങ്ങളും പഠിപ്പിച്ചു. മനുഷ്യരെ പോലെ സംസാരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും ഒക്കെ പരിശീലിപ്പിച്ചു. കൂടാതെ ശാസ്ത്രവും ചരിത്രവും സംഗീതവും എല്ലാം തത്തകളെ പഠിപ്പിച്ചു. തത്തകൾ വലുതായി വരുന്നതിനനുസരിച്ച് ഗഹന കാര്യങ്ങൾ പഠിക്കാൻ കൊടുത്തു. ഇപ്പോൾ തത്തകൾ ശാസ്ത്രീയ സംഗീതവും പാശ്ചാത്യ സംഗീതവും ഒക്കെ തകർപ്പനായി അവതരിപ്പിക്കും. കഥ: സന്തോഷ് വള്ളിക്കോട്. അവതരണം: ഷൈന രഞ്ജിത്ത്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
കലഹത്തിന് കാരണം |  കുട്ടിക്കഥകള്‍  | kuttikkathakal [not-audio_url] [/not-audio_url]

Duration: 2:20
കച്ചവടക്കാരനായിരുന്നു രാം സേട്ട് ഒരിക്കല്‍ ഒരു സന്യാസി രാം സേട്ടിന്റെ കടയില്‍ ഭിക്ഷയാചിച്ച് എത്തി. സന്യാസിക്ക് അരിയും നാണയങ്ങളും ഒക്കെ കൊടുത്തിട്ട് രാം സേട്ട് ചോദിച്ചു. സ്വാമി എനിക്കൊരു സംശയം ഉണ്ട്. സന്തോഷ് വള്ളിക്കോടിന്…
ഒരു ദിവസത്തെ കാത്തിരിപ്പ് | കുട്ടിക്കഥകള്‍ | Kuttikkathakal [not-audio_url] [/not-audio_url]

Duration: 6:54
ജനാല അടയ്ക്കാന്‍ വേണ്ടിയാണ് മകന്‍ മുറിയിലേക്ക് വന്നത് അവന്റെ ഭാഗം കണ്ടപ്പോള്‍ അവന് എന്തോ അസുഖമുണ്ടെന്ന് തോന്നി ഏണസ്റ്റ് ഹെമിങ്‌വേയുടെ A day's wati എന്ന കഥയുടെ പരിഭാഷ. പരിഭാഷപ്പെടുത്തിയത് ശരത് മണ്ണൂര്‍. ഹോസ്റ്റ്:ഷൈന രഞ്ജി…
ഉപ്പും മധുരവും | കുട്ടിക്കഥകള്‍  | Malayalam kids stories [not-audio_url] [/not-audio_url]

Duration: 3:01
കോളേജില്‍ ആദ്യ വര്‍ഷ ബാച്ചിന്റെ ക്ലാസ് തുടങ്ങിയിട്ട് മൂന്ന് ആഴ്ചയായി. ഇതിനിടെ ക്ലാസിലെ രാജു എന്ന കുട്ടിയെ ക്ലാസ് ടീച്ചര്‍ ശ്രദ്ധിച്ചു. അവന്‍ മറ്റുകുട്ടികളോടൊന്നും സംസാരിക്കുന്നത് കേട്ടിട്ടില്ല. എപ്പോഴും സങ്കടമുള്ള മുഖത്ത…
മാര്‍ഗനെറ്റ് അമ്മൂമ്മയുടെ വീട്| കുട്ടിക്കഥകള്‍| Podcast [not-audio_url] [/not-audio_url]

Duration: 5:05
ആഫ്രിക്കയിലെ ഒരു ഗ്രാമത്തില്‍ വലിയൊരു കാടിനരികിലായി മാര്‍ഗനെറ്റ് എന്ന് പേരുള്ള ഒരു അമ്മൂമ്മ താമസിച്ചിരുന്നു. വളരെ പ്രായം ചെന്നതിനാല്‍ തന്നെ അവര്‍ക്ക് കണ്ണിന് ചെറിയ കാഴ്ച്ചക്കുറവ് ഉണ്ടായിരുന്നു. കാട്ടില്‍ നിന്ന് ലഭിക്കുന്…
പൂച്ചക്കുറിഞ്ഞ്യാരെ കണ്ട കൊച്ചുകേശവന്‍| കുട്ടിക്കഥകള്‍| Podcast [not-audio_url] [/not-audio_url]

Duration: 7:03
തൃത്തല്ലൂരമ്പലത്തില്‍ പണ്ട് കൊച്ചുകേശവന്‍ എന്ന് പേരുള്ള ഒരു ഉശിരന്‍ ആനയുണ്ടായിരുന്നു. കുട്ടിയായിരുന്നകാലത്ത് തഞ്ചാവൂരുകാരനായ പട്ടുവസ്ത്രവ്യാപാരിയാണ് അവനെ അമ്പലത്തില്‍ നടയിരുത്തിയത്. ഏതോ ഒരു വലിയ കാര്യം നേടാനായി അയാള്‍ അമ…
ജോലിയും ഭാരവും | കുട്ടിക്കഥകള്‍ | Podcast [not-audio_url] [/not-audio_url]

Duration: 4:23
സോമപുരിയിലെ രാജാവായിരുന്നു സോമ വര്‍മ്മന്‍. നല്ലവനായ അദ്ദേഹത്തിന്റെ ഭരണത്തില്‍ രാജ്യം സമ്പല്‍സമൃദ്ധമായിരുന്നു. ഒരിക്കല്‍ രാജ്യത്ത് കൊടുംവരള്‍ച്ച ഉണ്ടായി. കൃഷിയെല്ലാം നശിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത…
ഏഴ് സഹോദരിമാര്‍ | കുട്ടിക്കഥകള്‍  | Malayakam Kids stories Podcast [not-audio_url] [/not-audio_url]

Duration: 7:30
ഒരിക്കല്‍ ചൈനയിലെ ഒരു കടല്‍ത്തീരത്ത് രണ്ട് സഹോദരന്മാര്‍ താമസിച്ചിരുന്നു. ബായ് ഹായ്, ബായ് ഷാന്‍ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍. ഇരുവരും മത്സ്യത്തൊഴിലാളികള്‍ ആയിരുന്നു. ഒരു ചൈനീസ് കഥ. പുനരാഖ്യാനം: ഗീത. അവതരിപ്പിച്ചത്…
കിച്ചു എന്ന വെള്ള കാക്ക| Kids stories podcast|കുട്ടിക്കഥകള്‍ [not-audio_url] [/not-audio_url]

Duration: 2:52
ഒരു ദിവസം കിച്ചു കാക്ക വിശന്നപ്പോള്‍ ഇര തേടാന്‍ ഇറങ്ങി. ഒരു നഗരത്തിലൂടെ പറന്നപ്പോഴതാ കുറേ മനുഷ്യര്‍ പ്രാവുകള്‍ക്ക് അരിമണികള്‍ വിതറി കൊടുക്കുന്നു. ഹോ ഒരു പ്രാവായിരുന്നെങ്കില്‍ അധികമൊന്നും പറക്കാതെ ഇവരുടെ കൂട്ടത്തിലിരുന്ന്…
നാല് ചക്രങ്ങള്‍ | കുട്ടിക്കഥകള്‍ | Different-sized Wheels [not-audio_url] [/not-audio_url]

Duration: 4:45
ഈച്ചയും തവളയും മുള്ളന്‍പന്നിയും കൂട്ടുകാരായിരുന്നു. ഒരു മരക്കുറ്റിയ്ക്ക് അരികിലുള്ള കൊച്ചുവീട്ടിലായിരുന്നു അവര്‍ നാല് പേരും താമസം. ഒരുനാള്‍ അവര്‍ ആഹാരം തേടി പുറത്തിറങ്ങി. റഷ്യന്‍ എഴുത്തുകാരനും ചിത്രകാരനും ആയിരുന്ന വ്‌ളാദ…
 കഠിനാധ്വാനത്തിന്റെ വില |കുട്ടിക്കഥകള്‍ |  kidssstories podcast [not-audio_url] [/not-audio_url]

Duration: 2:46
ഒരു ദിവസം മുരളി റോഡിലൂടെ നടക്കുമ്പോള്‍ പിന്നില്‍ നിന്ന് ഒരു വിളി. മുരളി നീ എങ്ങോട്ട് പോകുന്നു. വിലകൂടിയ ആഡംബരക്കാറില്‍ ഇരുന്ന ആളെ മുരളി വേഗം തിരിച്ചറിഞ്ഞു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സ…