രാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcast

രാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcast

Author: Mathrubhumi January 24, 2026 Duration: 3:50
ഒറ്റക്ക് താമസിക്കുന്ന രാമുവിന് തത്തകളെ വളർത്തണമെന്ന് വലിയ ആഗ്രഹം തോന്നി. അതിനായി അയാൾ രണ്ട് തത്തമുട്ട വാങ്ങി വിരിയിക്കാൻ വെച്ചു. വൈകാതെ മുട്ടകൾ വിരിഞ്ഞ് രണ്ട് കുഞ്ഞു തത്തകൾ പുറത്തുവന്നു. രാമു തത്തകളെ പൊന്നുപോലെ വളർത്തി അവയെ പല കാര്യങ്ങളും പഠിപ്പിച്ചു. മനുഷ്യരെ പോലെ സംസാരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും ഒക്കെ പരിശീലിപ്പിച്ചു. കൂടാതെ ശാസ്ത്രവും ചരിത്രവും സംഗീതവും എല്ലാം തത്തകളെ പഠിപ്പിച്ചു. തത്തകൾ വലുതായി വരുന്നതിനനുസരിച്ച് ഗഹന കാര്യങ്ങൾ പഠിക്കാൻ കൊടുത്തു. ഇപ്പോൾ തത്തകൾ ശാസ്ത്രീയ സംഗീതവും പാശ്ചാത്യ സംഗീതവും ഒക്കെ തകർപ്പനായി അവതരിപ്പിക്കും. കഥ: സന്തോഷ് വള്ളിക്കോട്. അവതരണം: ഷൈന രഞ്ജിത്ത്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
പ്രതീക്ഷയും നിരാശയും | കുട്ടിക്കഥകള്‍ | Malayalam kid stories podcast [not-audio_url] [/not-audio_url]

Duration: 2:03
രാജു എന്നും ഓഫീസില്‍നിന്ന് മടങ്ങിവരുമ്പോള്‍ അയാളെകാത്ത് ഒരുപാട് തെരുവുപട്ടികള്‍ വീട്ടുപടിക്കലുണ്ടാകും. എന്നും അവര്‍ക്ക് രാജു ബിസ്‌ക്കറ്റ് കൊടുക്കാറുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സ…
ഭിക്ഷ  ഒരുപിടി മണ്ണ്  |  കുട്ടിക്കഥകള്‍  | Malayalam kids stories [not-audio_url] [/not-audio_url]

Duration: 2:05
ഒരിക്കല്‍ ഒരു സന്യാസിയും അദ്ദേഹത്തിന്റെ ശിഷ്യനും കൂടി ഭിക്ഷയാചിച്ച് ഒരു തെരുവിലൂടെ നടക്കുകയായിരുന്നു. നടക്കുന്നതിനിടെ വഴിവക്കില്‍ ഒരുകുടില്‍ കണ്ട് അവര്‍ അങ്ങോട്ടുകയറി . സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്…
കുബേരന്റെ അഹങ്കാരം | കുട്ടിക്കഥകള്‍ | Malayalam Kids stories podcast [not-audio_url] [/not-audio_url]

Duration: 2:23
അളവറ്റ സമ്പത്തിന്റെ അധിപനാണ് കുബേരന്‍. തനിക്കുള്ള സമ്പത്ത് എത്രത്തോളമുണ്ടെന്ന് എല്ലാവരെയും അറിയിക്കാന്‍ കുബേരന്‍ തീരുമാനിച്ചു. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രെഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
നടക്കാതെ വീട്ടിലെത്തില്ല | കുട്ടിക്കഥകള്‍ | Mallayalam kids stories Podcast [not-audio_url] [/not-audio_url]

Duration: 2:08
ഒരിക്കല്‍ ശ്രീബുദ്ധന്‍ അനുയായികള്‍ക്ക് സാരോപദേശം നല്‍കുകയായിരുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും ബുദ്ധന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ആളുകള്‍ എത്തിയിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്:ഷൈന രഞ്ജിത്ത്. സൗണ്ട്…
കുടിലിലെ കൂട്ടുകാര്‍  | റഷ്യന്‍ നാടോടിക്കഥ  | കുട്ടിക്കഥകള്‍ | Malayalam kids stories Podcast [not-audio_url] [/not-audio_url]

Duration: 3:55
പണ്ട് പണ്ട് ഒരു കുഞ്ഞുപഴയീച്ച കാട്ടില്‍ ഒരു ചെറിയ കുടിലുണ്ടാക്കി . ഈച്ച കുടിലില്‍ ഇരിക്കുമ്പോള്‍ വാതിലില്‍ നിന്ന് മുട്ടുകേട്ടു. ആരാണ് ഈ കുടിലില്‍ താമസിക്കുന്നത്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ…
ഈശ്വരന്റെ വില |  കുട്ടിക്കഥകള്‍ | Malayalam kids stories [not-audio_url] [/not-audio_url]

Duration: 2:07
പണ്ട് അങ്കാര ദേശത്ത് ധ്യാനഗുപ്തന്‍ എന്ന ഒരു ബുദ്ധ സന്യാസി ഉണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം ശിഷ്യന്മാരോടൊപ്പം ഒരു നഗരത്തിലെത്തി. ധ്യാനഗുപ്തനെ കാണാന്‍ പലരും വന്നു. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ…
 ഗോപാലന്റെ ഉറക്കം | കുട്ടിക്കഥകള്‍ | Malayalam kids stories Podcast [not-audio_url] [/not-audio_url]

Duration: 2:52
വലിയ ധനികനാണ് ഗോപാല്‍ കൊട്ടാരം പോലെ വീടും അതില്‍ നിറയെ ജോലിക്കാരുമുണ്ട്. ഗോപാലിന്റെ എന്താവശ്യത്തിനും ജോലിക്കാര്‍ വിളിപ്പുറത്തുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം; ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രെ…
 എറിഞ്ഞ കല്ലുകള്‍ | കുട്ടിക്കഥകള്‍ | Malayalam kids story podcast [not-audio_url] [/not-audio_url]

Duration: 2:39
നേരം വെളുക്കുംമുമ്പേ നടക്കാനിറങ്ങിയതാണ് നരേന്ദ്രന്‍. ഇരുട്ടിലൂടെ കുറേ ദൂരം നടന്ന് ക്ഷീണിച്ചപ്പോള്‍ നരേന്ദ്രന്‍ അടുത്തുള്ള പുഴക്കരയില്‍ അല്‍പ്പം വിശ്രമിക്കാനിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട…
മനുഷ്യന്റെ മൂല്യം | കുട്ടിക്കഥകള്‍ | Malayalm kids stories podcast [not-audio_url] [/not-audio_url]

Duration: 3:14
ഒരിക്കല്‍ ശ്രീബുദ്ധനോട് അദ്ദേഹത്തെ കാണാന്‍ വന്ന ദേവദത്തന്‍ എന്നയാള്‍ ചോദിച്ചു സ്വാമീ മനുഷ്യന്റെ മൂല്യം എന്താണ്. ശ്രീബുദ്ധന്‍ അകത്തുപോയി തിളങ്ങുന്ന ഒരു കല്ലുമായി വന്ന് അയാളെ ഏല്‍പ്പിച്ചിട്ടു പറഞ്ഞു. ഇത് ചന്തയില്‍ കൊണ്ടുപോ…
കോപത്തിന്റെ മരുന്ന് | കുട്ടിക്കഥകള്‍  | Malayalam Kids stories podcast [not-audio_url] [/not-audio_url]

Duration: 2:22
ധ്യാനശീലന്‍ എന്ന ഗുരുവിന്റെ ആശ്രമത്തില്‍ ധാരാളം കുട്ടികള്‍ പഠിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ എല്ലാവരോടും ദേഷ്യപ്പെടുന്ന ശ്യാമു എന്നൊരു കുട്ടിയുണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ.അവതരണം; ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സി…